മുംബൈ :രാജ്യത്ത് കോവിഡ് വാക്സിന് ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് .കോവിഡ് വാക്സിന് സ്റ്റോക്ക് കുറവാണെന്ന് മുംബൈ മേയര്‍ അറിയിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്ത് എത്തിയത് .മഹാരാഷ്ട്രയ്ക്ക് പുറമെ ആന്ധ്രാപ്രദേശിലും വാക്സിന് ലഭ്യത കുറവുണ്ടെന്ന് അതാത് സര്‍ക്കാരുകള്‍ അറിയിച്ചിരുന്നു .ഓരോ സംസ്ഥാനത്തിനും വേണ്ട വാക്സിന് ലഭിക്കുമെന്ന് ഹര്‍ഷ വര്ധന് ഉറപ്പ് നല്കി .
മുംബൈയില്‍ ഇനി കോവിഷീല്‍ഡ് വാക്സിന് മാത്രമേ സ്റ്റോക്ക് ഉള്ളുവെന്ന് മേയര്‍ ആരോഗ്യമന്ത്രിയോട് പറയുകയും മന്ത്രി അത് കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു .നിലവില്‍ വാക്സിന് ലഭ്യത കുറവില്ല .അങ്ങനെ ഒരുഅവസ്ഥ സംജാതമാകാന്‍ സമ്മതിക്കില്ല .എല്ലാ സംസ്ഥാനങ്ങളോടും ഇത് വ്യക്തമാക്കിയിട്ടുണ്ട് .ആവശ്യത്തിന് അനുസരിച്ചുള്ള വാക്സിന് വിതരണം തുടരുമെന്നും ഹര്‍ഷ വര്ധന് പറഞ്ഞു .