ബംഗളൂരു: കുടുംബവഴക്കിനെ തുടര്‍ന്ന് മദ്യലഹരിയില്‍ വീടിന് തീയിട്ട് നാലു കുട്ടികള്‍ ഉള്‍െപ്പടെ ഏഴു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വയോധികനെ മജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സംഭവശേഷം ഒളിവില്‍ പോയ എസ്റ്റേറ്റ് തൊഴിലാളിയായ കുടക് പൊന്നംപേട്ട് മുഗതഗേരി സ്വദേശി യെരവര ഭോജയെയാണ് (48) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന അന്നുതന്നെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിെന്റ പ്രാഥമിക നിഗമനം. ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ച വീരാജ്പേട്ടിലെ പൊന്നംപേട്ട് മുഗതഗേരിയിലെ സ്വകാര്യ എസ്റ്റേറ്റിലെ പാടികളിലൊന്നിനാണ് ഭോജ തീയിട്ടത്. മദ്യലഹരിയിലായിരുന്നു പ്രതി കുടുംബവഴക്കുകളെ തുടര്‍ന്നാണ് അക്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
വീടിന് തീയിട്ട് ഭാര്യയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ വയോധികന് ജീവനൊടുക്കിയ നിലയില്‍
