കുറ്റ്യാടി: നാദാപുരം മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി ഇ.കെ. വിജയന് പോളിങ് സ്റ്റേഷില്‍ സ്വന്തം തെരഞ്ഞെടുപ്പ് ചിഹ്നം ഒട്ടിച്ച വാഹനം കയറ്റിയത് തര്‍ക്കത്തിന് ഇടയാക്കി.
ഉച്ചക്ക് േദവര്കോവില് കെ.വി.കെ.എം.എം.യു.പി സ്കൂളിലെ ബൂത്തുകള്‍ സന്ദര്‍ശിക്കാനെത്തിയ സ്ഥാനാര്‍ഥിയുടെ വാഹനത്തിെന്റ മുന്നിലും പിന്നിലും തെന്റ തെരഞ്ഞെടുപ്പ് ചിഹനമായ അരിവാള്‍ നെല്ക്കതിര് ചിത്രമുണ്ടായിരുന്നു. ചിഹ്നങ്ങള്‍ 200 മീറ്റര്‍ അകലെ മാത്രമേ പാടുള്ളൂ എന്ന നിയമം ലംഘിച്ചെന്ന് ആരോപിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ വാഹനം സ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടു.
തുടര്‍ന്ന് പൊലീസ് എത്തി വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടു. വാഹനം മാറ്റിയ ഡ്രൈവര്‍ പിന്നീട് ചിഹ്നമുള്ള സ്റ്റിക്കര്‍ ചുരണ്ടിമാറ്റിയാണ് സ്ഥാനാര്‍ഥിയെയും കൊണ്ട് യാത്രതുടര്‍ന്നത്.