ചെന്നൈ:  തമിഴ്‌നാട്ടിലെ വോടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയതായി മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി കെ ശശികലയുടെ പരാതി. തന്നെ അറിയിക്കാതെയാണ് പട്ടികയില്‍ നിന്ന് പേര് നീക്കിയതെന്നും ഇത് അനീതിയാണെന്നും ശശികല വ്യക്തമാക്കി.

സര്‍കാരുമായി ബന്ധപ്പെട്ടുള്ള മറ്റു വിഷയങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് വിവരം അയയ്ക്കുമായിരുന്നുവെന്നും ഇതെന്തുകൊണ്ട് അറിയിച്ചില്ലെന്നുമാണ് അഭിഭാഷകന്‍ ചോദിക്കുന്നത്. വിഷയത്തില്‍ ഗൂഢാലോചനയില്ലെന്നും പേര് ഉണ്ടോയെന്ന് പരിശോധിക്കേണ്ടത് അവരുടെ കടമയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.