തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്ന വ്യാജ പ്രചരണത്തിനെതിരെ പിഎസ്സി റാങ്ക് ഹോള്‍ഡേഴ്‌സ് സമരത്തിന് നേതൃത്വം നല്‍കിയ ലയ രാജേഷ്. പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് എല്‍ഡിഎഫ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുന്നതായി അറിയിച്ച്‌ തന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകള്‍ വ്യാജമാണെന്ന് അവര്‍ പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ അനുകൂലിച്ച്‌ സംസാരിക്കുകയോ ആര്‍ക്കെങ്കിലും വോട്ടു ചെയ്യണമെന്നോ താന്‍ പറഞ്ഞിട്ടില്ല. രാഷ്ട്രീയ നേട്ടത്തിനായി ചിലര്‍ തന്റെ പേരില്‍ വ്യാജ പ്രചാരണം നടത്തുകയാണെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.