ഐ.പി.എല്‍ 14-ാം സീസണ്‍ല്‍ രാജസ്ഥാന്‍ റോയല്‍സ് കളത്തിലിറങ്ങുന്നത് സഞ്ജുവിന്റെ നേതൃത്വത്തിലാണ്.ആറു സീസണുകളിലായി രാജസ്ഥാനൊപ്പമുള്ള സഞ്ജു ഇതാദ്യമായാണ് രാജസ്ഥാനെ നയിക്കാനൊരുങ്ങുന്നത്.ക്യാപ്റ്റനായി നിയമിതനായ ശേഷം തനിക്ക് വിരാട് കോലി, രോഹിത് ശര്‍മ, എം.എസ് ധോനി എന്നിവരില്‍ നിന്ന് ആശംസാ സന്ദേശങ്ങള്‍ ലഭിച്ചതായും സഞ്ജു വെളിപ്പെടുത്തി.

”ഇക്കാര്യം (ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട വിവരം) മറ്റാരോടും പറയാതെ ഇരിക്കുക എന്നത് ബുദ്ധിമുട്ടായിരുന്നു. എനിക്ക് വിരാട് ഭായ്, രോഹിത് ഭായ്, മഹി ഭായ് എന്നിവരില്‍ നിന്ന നല്ല ആശംസാ സന്ദേശങ്ങള്‍ ലഭിക്കുകയും ചെയ്തു.” – ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ സഞ്ജു പറഞ്ഞു.