തിരുവനന്തപുരം: സംസ്ഥാനത്ത് വാശിയേറിയ പോരാട്ടം നടക്കുന്ന നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ ശക്തമായ പോളിംഗ്. രാവിലെ 9.35 വരെയുളള കണക്കിൽ കഴക്കൂട്ടത്ത് 16.61 ശതമാനവും നേമത്ത് 15.74 ശതമാനവുമാണ് പോളിംഗ്.

ശക്തമായ മത്സരമാണ് രണ്ട് മണ്ഡലങ്ങളിലും നടക്കുന്നത്. കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനും തമ്മിലാണ് പ്രധാന പോരാട്ടം. ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് കുമ്മനം രാജശേഖരനാണ് എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. കെ. മുരളീധരനാണ് യുഡിഎഫ് സ്ഥാനാർത്ഥി.

രാവിലെ പോളിംഗ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ തന്നെ കഴക്കൂട്ടത്ത് 5.60 ശതമാനവും നേമത്ത് 6.04 ശതമാനവും പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഒൻപതേകാലോടെ ഇരു മണ്ഡലത്തിലും പോളിംഗ് 10 ശതമാനം കവിഞ്ഞു. 4164 ബൂത്തുകളിലാണ് തിരുവനന്തപുരം ജില്ലയിൽ പോളിംഗ് നടക്കുന്നത്.

കഴക്കൂട്ടത്ത് ശബരിമലയിലെ ആചാരലംഘനമാണ് ബിജെപിയും കോൺഗ്രസും മുഖ്യ പ്രചാരണ വിഷയമാക്കിയത്.