കോട്ടയം: കേരളത്തില്‍ സമാധാനപരമായി വോട്ടിങ് നടന്നാല്‍ യു.ഡി.എഫ്. ഉറപ്പായും ഭരണത്തില്‍ എത്തുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. റിപ്പോർട്ടർ കേരളയടക്കമുള്ള മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന്റെ അകമ്ര അഴിമതി രാഷ്ട്രീയത്തിന് എതിരേയുള്ള ജനവിധിയായിരിക്കും ഈ തെരഞ്ഞെടുപ്പ്. കേരളത്തില്‍ പാവപ്പെട്ട ജനങ്ങള്‍ക്കും ജീവിക്കാനുള്ള സാചര്യമുണ്ടാകണമെങ്കില്‍ യു.ഡി.എഫ്. തീര്‍ച്ചയായും അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്ന് രാവിലെ 9ന് വയസ്‌കര ടൗണ്‍ എല്‍.പി. സ്‌കൂളില്‍ 87-ാം നമ്പര്‍ ബൂത്ത് കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തി.