തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്ന കോട്ടയത്തിൻ്റെ ജനപ്രിയ എം എൽ എ വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ടാകും. നേതാക്കൾക്ക് അപൂർവ്വമായി മാത്രം ഉണ്ടാകുന്ന നേതൃഗുണം… ഇത് തന്നെ യാണ് എല്ലാത്തിനും അപ്പുറം കോട്ടയത്തെ ജനങ്ങൾ തിരുവൻഞ്ചൂരിനെ അത്രമേൽ സ്നേഹിക്കുന്നതും… ഒരു സഹോദരനായി…മകനായി…. സുഹൃത്തായി…. വീട്ടിലെ ഒരു അംഗത്തെ പോലെ മനസ്സിൽ ഉറപ്പിച്ചത്. അതുകൊണ്ട് തന്നെയാണ് .. ഒരു ആവശ്യം വന്നാൽ എപ്പോഴും എം. എൽ. എ കൂടെ ഉണ്ടാകും എന്ന വിശ്വാസം കോട്ടയത്തെ ഓരോ വോട്ടറുടെയും മനസ്സിലുണ്ട്….പുതിയ തലമുറയുടെയും മുതിർന്നവരുടെയും മനസ്സിൽ ഒരേ പോലെ സ്ഥിര പ്രതിഷ്ഠ നേടുവാൻ സാധിച്ചിരിക്കുന്നു എന്നത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്ന ജനപ്രിയ നേതാവിന്റെ മാത്രം പ്രത്യേകത യാണ് എന്ന് കോട്ടയത്തെ ജനങ്ങൾ രാഷ്ട്രീയത്തിനും അപ്പുറം ഏറ്റുപറയുന്നു…. ആ സ്നേഹവും,കരുതലും , ഓരോ തിരഞ്ഞെടുപ്പിലും വോട്ട് ആയി ഭൂരിപക്ഷം വർദ്ധിപ്പിക്കുന്നു…. ..
ആഭ്യന്തരം അടക്കം നിരവധി വകുപ്പുകൾ വഹിച്ചിട്ടുള്ള തിരുവഞ്ചൂർ മന്ത്രി പദവികളിൽ എല്ലാം ക്രിയാത്മക പരിഷ്കാരങ്ങളും നടപ്പിലാക്കിയിട്ടുണ്ട്…പറയുന്നത് പാലിക്കും എന്നത് ഈ ജനപ്രിയ നേതാവിന്റെ മറ്റൊരു പ്രത്യേകതയാണ്.. ഇതിന്റെ നേർ സാക്ഷ്യമാണ് കോട്ടയത്തെ വികസന കുതിപ്പ്…വൻ ഭൂരിപക്ഷ ത്തിലുള്ള വിജയം തീർച്ചയായും ഈ മാതൃകാ ജനപ്രതിനിധിക്കുള്ള അംഗീകാരം തന്നെ ആയിരിക്കും…