ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,129 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഈ വർഷത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,23,92,260 ആയി. കൊറോണ നിയന്ത്രണത്തിൽ ചില സംസ്ഥാനങ്ങൾ വീഴ്ച വരുത്തിയതോടെയാണ് രാജ്യത്ത് വീണ്ടും രോഗബാധിതരുടെ എണ്ണം ഉയരുന്നത്.

1,15,69,241 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 44,202 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. നിലവിൽ 6,58,909 പേരാണ് രാജ്യത്തെ വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്.

രാജ്യവ്യാപക ലോക്ഡൗൺ സാധ്യമാകാത്തതിനാൽ സംസ്ഥാനങ്ങൾ നിയന്ത്രണം കടുപ്പിക്കണമെന്ന് കേന്ദ്രം നിർദ്ദേശം നൽകി. കേരളമുൾപ്പെടെ 11 സംസ്ഥാനങ്ങൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

10,46,605 സാമ്പിളുകളാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 24,69,59,192 ആയി ഉയർന്നു. രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 714 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 1,64,110 ആയി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാം ഘട്ട വാക്സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 7,30,54,295 പേർ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ട്.