ന്യൂഡല്‍ഹി: പതിനെട്ട്​ മാസങ്ങള്‍ക്ക്​ ശേഷം തിരിച്ചുവരവിനൊരുങ്ങി രാജ്യത്തെ ആദ്യ സ്വകാര്യ എയര്‍ലൈന്‍ കമ്ബനിയായ ജെറ്റ്​ എയര്‍വേസ്​. ലണ്ടന്‍ ആസ്ഥാനമായുള്ള ധനകാര്യ ഉപദേശക സ്ഥാപനമായ കല്‍റോക്ക് കാപിറ്റല്‍, ദുബൈ വ്യവസായിയായ മുരാരി ലാല്‍ ജലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കമ്ബനിയെ പുനരുജ്ജീവിപ്പിക്കാന്‍ ഒരുങ്ങുന്നത്​. ഇരുവരും ചേര്‍ന്ന്​ സ്ഥാപിച്ച കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച പദ്ധതി ബാങ്കുകളുടെ സമിതി അംഗീകരിച്ചു. വായ്പാദാതാക്കളുടെ സമിതി ശനിയാഴ്ച ഇ-വോട്ടിങ്ങിലൂടെയാണ്​ പ്രവര്‍ത്തനങ്ങള്‍ക്ക്​ അംഗീകാരം നല്‍കിയത്​.

ജെറ്റ് എയര്‍വേസി​െന്‍റ റെസല്യൂഷന്‍ നടപടികള്‍ക്ക് ഇനി ദേശീയ കമ്ബനി ലോ ട്രിബ്യൂണലി​െന്‍റ (എന്‍സിഎല്‍ടി) അംഗീകാരം ലഭിക്കേണ്ടതുണ്ട്. അംഗീകാരം ലഭിച്ചാല്‍, യഥാക്രമം സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിനും എയര്‍ലൈന്‍ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനുളള അപേക്ഷ സമര്‍പ്പിക്കാം.

ജെറ്റ് എയര്‍വേസ് അടുത്തവര്‍ഷം പകുതിയോടെ വീണ്ടും പറത്താനാണ്​ കണ്‍സോര്‍ഷ്യത്തി​െന്‍റ പദ്ധതി. ഇതിനായി 1000 കോടി രൂപയുടെ ഒാഹരി നിക്ഷേപവും കണ്‍സോര്‍ഷ്യം നടത്തിയേക്കും. പഴയ ആറ്​ വിമാനങ്ങള്‍ വിറ്റ്​ പുതിയത്​ വാങ്ങാനും രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളില്‍ ജെറ്റിനുണ്ടായിരുന്ന സ്​ലോട്ടുകള്‍ വിറ്റത്​ തിരികെ വാങ്ങാനും അവര്‍ പദ്ധതിയിടുന്നുണ്ട്​.

1993ല്‍ ആദ്യമായി പറന്ന ജെറ്റ്​, 2019 ഏപ്രില്‍ 18നാണ്​ കടക്കെണിയെ തുടര്‍ന്ന്​ എല്ലാം നിര്‍ത്തിയത്​. ആദ്യമായി പാപ്പരത്ത നടപടികള്‍ക്ക്​ വിധേയമായ ഇന്ത്യന്‍ എയര്‍ലൈന്‍ കൂടിയാണ്​ ജെറ്റ്​ എയര്‍വേസ്​. മുമ്ബ്​ മൂന്ന്​ തവണ ജെറ്റ്​ എയര്‍വേസിനെ വീണ്ടും പറത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാല്‍, ഇത്തവണ തിരിച്ചുവരവി​െന്‍റ സൂചനകള്‍ നല്‍കുന്നുണ്ട്​.