ന്യഡൽഹി : ലോക രാജ്യങ്ങളുടെ അടുത്ത സുഹൃത്തായി മാറി ഇന്ത്യ. കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ക്ഷണിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഏപ്രിൽ 22,23 തീയതികളിലാണ് ഉച്ചകോടി. കൊറോണയുടെ പശ്ചാത്തലത്തിൽ വെർച്വലായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഉച്ചകോടിയ്ക്ക് മുന്നോടിയായി
കാലാവസ്ഥ കാര്യങ്ങൾക്കായുള്ള അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി ജോൺ കെറി ഈ മാസം ഇന്ത്യ സന്ദർശിക്കും. ഏപ്രിൽ അഞ്ചു മുതൽ എട്ടാം തീയതിവരെയാകും സന്ദർശനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ മറ്റ് നേതാക്കളെയും ഉച്ചകോടിയിൽ പങ്കെടുക്കാൻ ജോ ബൈഡൻ ക്ഷണിച്ചിട്ടുണ്ട്. ഉച്ചകോടിയിൽ കാലാവസ്ഥാ സംരക്ഷണത്തിനായി രാജ്യങ്ങൾക്ക് നൽകാൻ കഴിയുന്ന സംഭാവനകളെക്കുറിച്ച് വ്യക്തമാക്കണമെന്ന് ജോബൈഡൻ നിർദ്ദേശിച്ചിട്ടുണ്ട്.