ന്യൂഡൽഹി : പൊതു അവധി ദിവസങ്ങൾ ഉൾപ്പെടെ ഏപ്രിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും കൊറോണ വാക്‌സിനേഷൻ നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് കൊറോണ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. രാജ്യത്തെ പൊതു, സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എല്ലാ ദിവസവും കുത്തിവെപ്പ് നടത്തണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഏപ്രിൽ 1 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഇത് നടപ്പിലാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. ഗസറ്റഡ് അവധി ദിവസങ്ങളിലും കുത്തിവെപ്പുണ്ടാകും.

രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷനാണ് ഇന്ന് തുടക്കം കുറിച്ചത്.  45 വയസിനു മുകളിൽ പ്രായമുള്ളവർക്കാണ് കുത്തിവെപ്പ് നടത്തുന്നത്. നാഷണൽ എക്‌സപർട്ട് ഗ്രൂപ്പ് ഓൺ വാക്‌സിൻ അഡ്മിനിസ്‌ട്രേഷന്റെ നിർദ്ദേശപ്രകാരാണ് കുത്തിവെപ്പ് ആരംഭിച്ചത്.