ശ്രീനഗർ : തിരുപ്പതി തിരുമല ദേവസ്ഥാനത്തിന് ജമ്മുവിൽ ക്ഷേത്രം പണിയുന്നതിനായി ഭൂമി അനുവദിച്ച് അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ . ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് 40 വർഷത്തേക്ക് പാട്ടത്തിന് ഭൂമി നൽകാൻ അനുമതി നൽകിയത്.

തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ ഭരണം കൈയ്യാളുന്ന തിരുപ്പതി തിരുമല ദേവസ്ഥാനം ജമ്മുവിൽ വേദപാഠ ശാല, ആത്മീയ ധ്യാന കേന്ദ്രം, റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സ്, ആശുപത്രി , വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയാണ് സ്ഥാപിക്കുക .

ജമ്മു കശ്മീരിലെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനൊപ്പം, വിനോദസഞ്ചാര സാധ്യതകളെ പ്രത്യേകിച്ചും ക്ഷേത്ര നഗരമായ ജമ്മുവിലേക്ക് കൂടുതൽ തീർത്ഥാടകരെ ആകർഷിക്കാനും ഇത് മൂലം കഴിയും.

മാതാ വൈഷ്ണോ ദേവി ദേവാലയം, അമർനാഥ് ക്ഷേത്രം എന്നിവയ്‌ക്ക് പുറമേ കശ്മീരിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായി ബാലാജി ക്ഷേത്രം മാറുമെന്നാണ് പ്രതീക്ഷ .