ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,330 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,22,21,665 ആയി. കൊറോണ നിയന്ത്രണത്തിൽ ചില സംസ്ഥാനങ്ങൾ വീഴ്ച വരുത്തിയതോടെയാണ് രാജ്യത്ത് വീണ്ടും രോഗബാധിതരുടെ എണ്ണം ഉയരുന്നത്.

കഴിഞ്ഞ ദിവസം 40,382 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. 1,14,74,683 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 5,84,055 പേരാണ് രാജ്യത്തെ വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്.

രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 459 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 1,62,927 ആയി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാം ഘട്ട വാക്സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 6,51,17,896 പേർ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ട്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,544 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയ്ക്ക് പുറമെ കർണാടക, പഞ്ചാബ്, തമിഴ്നാട്, കേരളം, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കൊറോണ രൂക്ഷമാണ്