വാഷിംഗ്ടൺ: അന്താരാഷ്ട്ര തലത്തിൽ പാകിസ്താന്റെ മനുഷ്യാവകാശ ലംഘനങ്ങൾ ക്കെതിരെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. ബലൂചിസ്താനിലെ പൗരന്മാരെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് പാകിസ്താനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. അതീവ ഗൗരവമുള്ള മനുഷ്യാവകാശ ലംഘനം എന്നാണ് 2020ലെ പഠന റിപ്പോർട്ട് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ടത്.

ഭീകരരെ പണം കൊടുത്തും ഭരണപരമായും സഹായിക്കുന്നതിന്റെ പേരിൽ പാകിസ്താൻ വിലക്ക് നേരിടുന്നുണ്ട്. പാകിസ്താന് അന്താരാഷ്ട്ര സാമ്പത്തിക സഹായം ലഭിക്കുന്നതും മരവിപ്പിച്ചിരിക്കുകയാണ്. ഇതിന് പുറമേ   അമേരിക്കയുടെ പുതിയ  റിപ്പോർട്ട് പാകിസ്താന് വലിയ ആഘാതമായിരിക്കുകയാണ്. റിപ്പോർട്ടിൽ ഭരണകൂടത്തിന്റെ കുറ്റകരമായ അലംഭാവം എന്നാണ് വിശദമാക്കുന്നത്. ജനങ്ങളെ കൊന്നോടുക്കുന്നത്, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകളേയും കുട്ടികളേയും അനാഥരാക്കുന്നത്, പീഡിപ്പിക്കുന്നത് അടക്കം നിരവധി വിഷയങ്ങളാണ് റിപ്പോർട്ടിൽ സവിസ്തരം വിശദീകരിക്കുന്നത്.

പഷ്തൂൺ, സിന്ധി ജനവിഭാഗങ്ങളനുഭവിക്കുന്ന കഷ്ടതകളും റിപ്പോർട്ടിൽ പരാമർശി ക്കുന്നുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോയി മാതാപിതാക്കളെ സമ്മർദ്ദത്തിലാക്കി പണവും ഭൂമിയും തട്ടുന്ന സംഭവങ്ങളും റിപ്പോർട്ടിൽ വിവരിക്കുന്നു. 500 സിന്ധികളെ കാണാനില്ലാത്തതും അതിൽ 2020ൽ മാത്രം 60 പേർ അപ്രത്യക്ഷരായതും റിപ്പോർട്ടിൽ പറയുന്നു. പാകിസ്താന്റെ സൈന്യം അധികാരം ദുരപയോഗം ചെയ്യുന്നത്, ഭൂമിയുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റം എന്നിവയും റിപ്പോർട്ടിന്റെ ഭാഗമാണ്.

തെരഞ്ഞെടുപ്പ് കാലത്തെ ഭരണകൂട ഏകാധിപത്യ പ്രശ്‌നം ഉയർത്തി ബലൂചുകൾ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് അമേരിക്കയുടെ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. ഈ വിഷയത്തിൽ സുരക്ഷാ സമിതിയിലും ഐക്യരാഷ്ട്ര സഭയിലും യുണിസെഫ് യോഗത്തിലുമെല്ലാം പാകിസ്താൻ ഉത്തരം പറയേണ്ടിവരും.