തിരുവനന്തപുരം : സംസ്ഥാന മുഖ്യമന്ത്രി ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ചോദ്യം ചോദിക്കുമ്പോൾ അത് മറ്റ് തലത്തിലേക്ക് തിരിച്ചുവിടാൻ ശ്രമിക്കുന്നു. മുഖ്യമന്ത്രിക്കും സ്പീക്കർക്കെതിരായ ആരോപണത്തിൽ അദ്ദേഹം പ്രതികരിക്കുന്നില്ല. മത ന്യൂനപക്ഷങ്ങളുടെ വോട്ട് ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും സുരേന്ദ്രൻ തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

സിപിഎമ്മിൻ്റെ പ്രധാന അക്കൗണ്ടുകൾ പൂട്ടിയവരാണ് ബിജെപി. പിണറായിയുടെ അക്കൗണ്ട് പൂട്ടാനാണ് ബിജെപി ശ്രമം. പിണറായിയുടെ കൈകൊണ്ട് സിപിഎമ്മിന് ഉദരക്രിയ ചെയ്യും. അഴിമതിയുടെ ഗുണഭോക്താവായി മുഖ്യമന്ത്രി മാറി. സ്പീക്കർ അഴിമതിയുടെ ഉറവിടമായി മാറി. ജനശ്രദ്ധ തിരിച്ചുവിടാൻ സിപിഎം ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇടത് പക്ഷം വർഗീയ കാർഡിറക്കുകയാണ്.

ലൗ ജിഹാദ് വിഷയത്തിൽ മുഖ്യമന്ത്രി ജോസ് കെ മാണിയുടെ വായടിപ്പിച്ചു. ക്രൈസ്തവ സമൂഹം ലൗ ജിഹാദിനെ എതിർക്കുകയാണ്. വിഷയത്തി സിപിഎം നിലപാട് വ്യക്തമാക്കണം. മുഖ്യമന്ത്രി പ്രതികരിക്കണം. യുഡിഎഫ് മൗനം വെടിയണം. ക്രൈസ്തവ സമൂഹത്തിൻ്റെ ആശങ്കയാണ് അവർ പ്രകടിപ്പിച്ചത്. ഈ തെരഞ്ഞെടുപ്പ് പുതിയ ചരിത്രം ഉണ്ടാക്കും. എൻഡിഎയുടെ ഉദയമാണ് കാണാൻ പോകുന്നത്. കൂടുതൽ സീറ്റിൽ ത്രികോണ പോരാട്ടം ഉണ്ട്.

അഭിപ്രായ സർവെകൾ പിണറായി വിജയനെ വാഴ്ത്തപ്പെട്ടവനായി കാണിക്കുന്നു. ഇത്തവണ കേരളത്തിൽ തുടർ ഭരണം ഉണ്ടാകില്ല. ഇവിടെ സർക്കാരുണ്ടാക്കാൻ തീരുമാനിക്കുന്നതും ശ്രമം നടത്തുന്നതും ബിജെപിയാണ്. ഈ തെരഞ്ഞെടുപ്പ് പുതിയ ചരിത്രം ഉണ്ടാക്കും. എൻഡിഎയുടെ ഉദയമാണ് കാണാൻ പോകുന്നത്. കൂടുതൽ സീറ്റിൽ ത്രികോണ പോരാട്ടം ഉണ്ട്.

ശബരിമല വിഷയത്തിൽ സർക്കാർ ഒന്നും ചെയ്തില്ല. കോൺഗ്രസ് ഇരട്ടത്താപ്പ് നടത്തുകയാണ്. രാഹുൽ ഗാന്ധി മൗനം പാലിക്കുകയാണ് ചെയ്തത്. യുഡിഎഫും എൽഡിഎഫും തമ്മിൽ ധാരണ നടത്തുന്നു. മുഖ്യമന്ത്രിയുടെ ബോംബ് കഥയെപ്പറ്റി അറിയില്ല

തപാൽ വോട്ടിലും ക്രമക്കേട് നടത്തുകയാണ്. സുരക്ഷിതമല്ലാത്ത രീതിയിലാണ് വോട്ട് ശേഖരിക്കുന്നത്. സഞ്ചി രാഷ്ട്രീയമാണ് മുഖ്യമന്ത്രി നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണങ്ങൾ ലംഘിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നത്. വോട്ടുകൾ എകെജി സെൻ്ററിലേക്കോ കളക്‌ട്രേറ്റിലേക്കോ കൊണ്ടു പോകുന്നതിൽ സംശയമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു