കൊച്ചി: എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് ഉപാധികളോടെ ജാമ്യം. കേസില്‍ മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷയും കോടതി അംഗീകരിച്ചു. രണ്ട് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും, പാസ്‌പോര്‍ടും ഹാജരാക്കണമെന്നാണ് ഉപാധി.

പക്ഷേ കേസില്‍ ആറ് മാസത്തിലേറെയായി തടവില്‍ കഴിയുന്ന സന്ദീപ് നായര്‍ക്ക് പുറത്തിറങ്ങാനാകില്ല. കസ്റ്റംസ് കേസില്‍ കോഫെ പോസ ചുമത്തിയതിനാലാണ് ഇത്. ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപ് നായര്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ല.

ഇതോടെ എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സന്ദീപ് നായരടക്കം 5പേര്‍ മാപ്പ് സാക്ഷികളായി. സന്ദീപിന് പുറമെ മുഹമ്മദ് അന്‍വര്‍, അബ്ദുള്‍ അസീസ്, നന്ദഗോപാല്‍ അടക്കമുള്ള പ്രതികളും മാപ്പ് സാക്ഷിയാകും.