ഒമാനില്‍ രാ​ത്രി സ​ഞ്ചാ​ര​വി​ല​ക്ക്​ ഭ​ക്ഷ്യോ​ല്‍​പ​ന്ന ല​ഭ്യ​ത​യെ ബാ​ധി​ക്കാ​തി​രി​ക്കാ​ന്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യ​താ​യി വ്യ​വ​സാ​യ-​വാ​ണി​ജ്യ മ​ന്ത്രാ​ല​യം. ഇ​തി​നാ​യി പ്ര​ത്യേ​ക ടാ​സ്​​ക്​ ഫോ​ഴ്​​സി​ന്​ രൂ​പം ന​ല്‍​കി​യ​താ​യി വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഡ​യ​റ​ക്​​ട​ര്‍ ജ​ന​റ​ല്‍ മു​ബാ​റ​ക്​ ബി​ന്‍ മു​ഹ​മ്മ​ദ്​ അ​ല്‍ ദൊ​ഹാ​നി അ​റി​യി​ച്ചു. എ​ല്ലാ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലും അ​ടി​സ്​​ഥാ​ന ഭ​േ​ക്ഷ്യാ​ല്‍​പ​ന്ന​ങ്ങ​ളു​ടെ​യും വാ​ണി​ജ്യ ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ​യും ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്.

മ​ന്ത്രാ​ല​യം രൂ​പം ന​ല്‍​കി​യ ടാ​സ്​​ക്​​ഫോ​ഴ്​​സ്​ ഭ​ക്ഷ്യോ​ല്‍​പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ച്‌​ ആ​വ​ശ്യ​മെ​ങ്കി​ല്‍ ന​ട​പ​ടി​യെ​ടു​ക്കും. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​വെ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും മു​ബാ​റ​ക്​ അ​ല്‍ ദൊ​ഹാ​നി പ​റ​ഞ്ഞു. സാ​ധ​ന​ങ്ങ​ളു​ടെ ഉ​പ​ഭോ​ഗ​ത്തി​ല്‍ ക്ര​മീ​ക​ര​ണം വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ത്രി​യാ​ത്ര വി​ല​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ മൂ​ന്നു​ ട​ണ്ണും അ​തി​ന്​ മു​ക​ളി​ലും ശേ​ഷി​യു​ള്ള ട്ര​ക്കു​ക​ള്‍​ക്ക്​ യാ​ത്രാ​നു​മ​തി​യു​ണ്ട്.