തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഇടുക്കി മുന്‍ എം പി ജോയ്സ് ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളില്‍ സ്ത്രീ വിരുദ്ധമായ ഒന്നുമില്ലെന്ന് മന്ത്രി എം എം മണി. ഉടുമ്ബന്‍ചോല നിയോജക മണ്ഡലത്തിലെ തിരിഞ്ഞെടുപ്പ് പരിപാടിയില്‍ ജോയ്സ് ജോര്‍ജിനൊപ്പം താനും വേദി പങ്കിട്ടിരുന്നെന്നും, അദ്ദേഹം രാഹുലിനെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ജോയ്സ് ജോര്‍ജ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചത്. സമൂഹ മാദ്ധ്യമങ്ങളിലടക്കം അദ്ദേഹത്തിന്റെ വാക്കുകള്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.

രാഹുല്‍ ഗാന്ധിയുടെ അടുത്ത് പെണ്‍കുട്ടികള്‍ വളഞ്ഞും കുനിഞ്ഞും ഒന്നും നില്‍ക്കരുതെന്നും കാരണം അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നുമായിരുന്നു ഇടുക്കി മുന്‍ എം പി പെണ്‍കുട്ടികള്‍ക്ക് പ്രസംഗത്തിനിടെ നല്‍കിയ ഉപദേശം. രാഹുല്‍ വിദ്യാര്‍ത്ഥിനികളോരാഹുല്‍ ഗാന്ധി പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജിലേ പോകുകയുള്ളൂവെന്നും വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരനാണെന്നും അതിനാല്‍ സ്ത്രീകള്‍ സൂക്ഷിക്കണമെന്നും ജോയ്സ് ജോര്‍ജ് പറഞ്ഞു.

എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നടന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥിനികള്‍ക്ക് ഐക്കിഡോ പരിശീലിപ്പിച്ചിരുന്നു. ആക്രമണമുണ്ടായാല്‍ സ്വയം പ്രതിരോധിക്കുന്നതിനുള്ള പ്രാഥമിക പാഠങ്ങളാണ് രാഹുല്‍ ഗാന്ധി പകര്‍ന്നു നല്‍കിയത്. എന്നാല്‍ ഇതിനെ പരിഹസിക്കുകയാണ് ജോയ്സ് ജോര്‍ജ് ചെയ്തത്. അതേസമയം രാഹുലിനിതെരി മോശമായി പരാമര്‍ശം നടത്തിയ ജോയ്സിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് പറഞ്ഞു.