വി​വാ​ദ​മാ​യ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നെ​തി​രേ പരാതി നല്‍കിയിട്ടില്ലെന്ന് പ്ര​തി സ​ന്ദീ​പ് നാ​യ​രു​ടെ അ​ഭി​ഭാ​ഷ​ക പി.​വി. വി​ജ​യം. ഇ​ഡി​ക്കെ​തി​രെ സ​ന്ദീ​പോ താ​നോ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ല. കോ​ട​തി​ക്കു മാ​ത്ര​മാ​ണ് സ​ന്ദീ​പ് പ​രാ​തി ന​ല്‍​കി​യി​ട്ടു​ള്ള​തെ​ന്നും അ​ഭി​ഭാ​ഷ​ക പ്ര​തി​ക​രി​ച്ചു.

അതേസമയം അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നെ​തി​രേ കേ​സി​ല്‍ പി​ടി​യി​ലാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന സ​ന്ദീ​പ് നാ​യ​രു​ടെ അ​ഭി​ഭാ​ഷ​ക​യു​ടെ പ​രാ​തി ന​ല്‍​കി​യെ​ന്നാ​യി​രു​ന്നു വാ​ര്‍​ത്ത​ക​ള്‍. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ മൊ​ഴി ന​ല്‍​കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്നു പ​രാ​തി​യി​ല്‍ ക്രൈം​ബ്രാ​ഞ്ചാ​ണു കേ​സെ​ടു​ത്തെ​ന്നാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ട്. നി​ല​വി​ല്‍ താ​ന്‍ മാ​ത്ര​മാ​ണ് സ​ന്ദീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​യെ​ന്നും വി​ജ​യം പ​റ​ഞ്ഞു. ത​ന്‍റെ പ​രാ​തി​യി​ലാ​ണ് ഇ​ഡി​ക്കെ​തി​രെ കേ​സെ​ടു​ത്ത​തെ​ന്ന വാ​ദം തെ​റ്റാ​ണ്. ഇ​ല്ലാ​ത്ത പ​രാ​തി​യി​ല്‍ എ​ങ്ങ​നെ കേ​സെ​ടു​ക്കു​മെ​ന്നും അ​ഡ്വ. വി​ജ​യം ചോ​ദി​ച്ചു.

സ​ന്ദീ​പ് മാ​ര്‍​ച്ച്‌ അ​ഞ്ചിന് എ​റ​ണാ​കു​ളം സി​ജെ​എ​മ്മി​നാ​ണ് ക​ത്ത് അ​യ​ച്ച​ത്. ഒ​ന്നു​കി​ല്‍ ഇ​ത് പ​രി​ശോ​ധി​ച്ച്‌ സി​ജെ​എം തു​ട​ര്‍​ന​ട​പ​ടി നി​ര്‍​ദേ​ശി​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ സ​ന്ദീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ പോ​ലീ​സി​നെ സ​മീ​പി​ക്ക​ണം. ഇ​ത് ര​ണ്ടു​മി​ല്ലാ​തെ മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്രം കേ​സെ​ടു​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് അ​ഭി​ഭാ​ഷ​ക​യും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.