വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ വ്യാ​പ​ക​മാ​യി ഇ​ര​ട്ട വോ​ട്ടു​ക​ള്‍ ക​യ​റി​ക്കൂ​ടി​യെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ള്‍​ക്ക് അ​പ്പു​റ​മാ​ണ് പി​ഴ​വു​ക​ള്‍. തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലെ ക​ന്നി വോ​ട്ട​റാ​യ സാ​ന്ദ്ര എ​സ്. പെ​രേ​ര എ​ന്ന കു​ട്ടി​ക്ക് വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​കാ​രം 18 ത​വ​ണ വോ​ട്ട് ചെ​യ്യാം. 18 വോ​ട്ടു​ക​ളും ചേ​ര്‍​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ഒ​രേ മ​ണ്ഡ​ല​ത്തി​ല്‍ ത​ന്നെ​യെ​ന്ന​തും വി​ചി​ത്രം.

ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ണ് സാ​ന്ദ്ര വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ന്‍ അ​പേ​ക്ഷ ന​ല്‍​കി​യ​ത്. ല​ഭി​ച്ച​ത് ഒ​രു തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും. പ​ക്ഷേ, പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​രോ​പ​ണം വ​ന്ന​തി​ന് പി​ന്നാ​ലെ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സാ​ന്ദ്ര​യു​ടെ പേ​ര് 18 ത​വ​ണ ചേ​ര്‍​ക്ക​പ്പെ​ട്ട​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്.

ഒ​രേ പേ​രി​ല്‍ ചി​ത്ര​വും മാ​റാ​തെ​യാ​ണ് ഈ ​ഇ​ര​ട്ടി​പ്പ് എ​ന്ന​താ​ണ് സം​ഭ​വം ഗു​രു​ത​ര​മാ​ക്കു​ന്ന​ത്. ഇ​ര​ട്ടി​പ്പ് വ​ന്ന വോ​ട്ട​ര്‍​മാ​രെ വോ​ട്ട് ചെ​യ്യു​ന്ന​തി​ല്‍ നി​ന്നും ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച കോ​ട​തി ചെ​ന്നി​ത്ത​ല​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ലും ഒ​രാ​ള്‍ ഒ​രു വോ​ട്ട് മാ​ത്ര​മേ ചെ​യ്യു​ന്നു​ള്ളൂ എ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഗു​രു​ത​ര പി​ഴ​വ് ക​ട​ന്നു​കൂ​ടി​യി​രി​ക്കു​ന്ന ഇ​ത്ത​രം സാ​ഹ​ച​ര്യം ക​മ്മീ​ഷ​ന്‍ എ​ങ്ങ​നെ മ​റി​ക​ട​ക്കു​മെ​ന്ന​ത് കണ്ടറിയണം.

മു​ന്‍​മ​ന്ത്രി വി.​എ​സ്.​ശി​വ​കു​മാ​ര്‍ യു​ഡി​എ​ഫി​നാ​യും കൃ​ഷ്ണ​കു​മാ​ര്‍ ജി ബി​ജെ​പി​ക്കാ​യും ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ന്‍റ​ണി രാ​ജു എ​ല്‍​ഡി​എ​ഫി​നാ​യും മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് തി​രു​വ​ന​ന്ത​പു​രം.