തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കും. സിപിഐഎം നേതാക്കള്‍ രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ആണ് ഇന്ന് വിശദീകരണം നല്‍കുന്നത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞയാഴ്ച്ച ആണ് കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ചത്. നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണ്
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

നേരത്തെ തീരുമാനിച്ചിരുന്നത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം അടക്കമുള്ള നടപടികള്‍ ഈ മാസം 31 നകം പൂര്‍ത്തിയാക്കി ഏപ്രില്‍ 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു. ഇന്ന് വീണ്ടും ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും