പിണറായി സര്‍ക്കാര്‍ യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ തകര്‍ത്തുവെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പബ്ലിക് സര്‍വീസ് കമ്മീഷനെ പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കി പിണറായി സര്‍ക്കാര്‍ മാറിയെന്നും മന്ത്രി പറഞ്ഞു. ആഴക്കടല്‍ മത്സ്യ ബന്ധനത്തില്‍ ഇടതു സര്‍ക്കാര്‍ അഴിമതി നടത്തിയപ്പോള്‍ കടലില്‍ ചാടി മുങ്ങിത്തപ്പുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

ഈ തെരഞ്ഞെടുപ്പില്‍ അയ്യപ്പ ഭക്തരെ വേട്ടയാടിയ സര്‍ക്കാരിന് ദൈവങ്ങളും, ജനങ്ങളും ഒരുപോലെ കൈവിടുമെന്നും മന്ത്രി അറിയിച്ചു. സ്വര്‍ണ കള്ളക്കടത്തിന്റെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിട്ടും തനിക്കൊന്നുമറിയില്ല എന്നു പറയുന്ന മുഖ്യമന്ത്രി എങ്ങനെയാണ് ഒരു സംസ്ഥാനത്തെ എങ്ങനെ മുന്പോട്ട്പോകുമെന്നും മന്ത്രി ചോദിച്ചു. കേന്ദ്രം കോവിഡ് കാലത്ത് നല്‍കിയ അരി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യാതെ പൂഴ്ത്തി വെയ്ക്കുകയും ചെയ്തത് അങ്ങേയറ്റം ലജ്ജാകരമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂര്‍ കോടാലിയില്‍ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.