തി​രു​വ​ന​ന്ത​പു​രം: ക​ള്ള​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ പ്ര​തി സ്വ​പ്ന സു​രേ​ഷ് മു​ഖ്യ​മ​ന്ത്രി​ക്കും ഓ​ഫീ​സി​നും സ്പീ​ക്ക​ര്‍ ശ്രീ​രാ​മ​കൃ​ഷ്ണ​നും എ​തി​രെ ഇ​ഡി​ക്ക് ന​ല്‍​കി​യ മൊ​ഴി ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വ​പ്നാ സു​രേ​ഷി​ന്‍റെ മൊ​ഴി ഇ​ഡി ഹൈ​ക്കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ടാ​യി സ​മ​ര്‍​പ്പി​ച്ചി​രരുന്നു.

ദു​രു​ദ്ദേ​ശ​ത്തോ​ടെ സ്പീക്കര്‍ ത​ന്നെ സ​മീ​പി​ച്ചെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് ബി​നാ​മി പേ​രി​ല്‍ ഫ്ളാ​റ്റു​ണ്ടെ​ന്നു​മാണ് സ്വപ്നയുടെ മൊഴി. സ്വ​ര്‍​ണ​ക്ക​ള്ള​ട​ത്ത് കേ​സ് പി​ടി​ക്ക​പ്പെ​ട്ട നാ​ളു​മു​ത​ല്‍ പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ആണ് ഇപ്പോള്‍ മൊഴിയായി പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗൂ​ഢ​സം​ഘം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു​വെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്വപ്നയുടെ മൊഴി അനുസരിച്ച്‌ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ശി​വ​ശ​ങ്ക​ര​ന്‍റെ​യും അ​ഡി​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ആയിരുന്നു ഈ സംഘം. ഇ​ത്ര​യും നാ​ള്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തു പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന് തെളിയിക്കുന്നതാണ് യു​എ​ഇ കോ​ണ്‍​ലേ​റ്റി​ല്‍ നി​ന്ന് രാ​ജി​വ​ച്ച വി​വ​രം താ​ന്‍ മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി പ​റ​ഞ്ഞി​രു​ന്നു എ​ന്ന സ്വ​പ്ന​യു​ടെ മൊ​ഴി​യെന്നും ചെന്നിത്തല പറഞ്ഞു.