ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലേഴ്സ് നേപ്പാള്‍ എവറസ്റ്റ് പ്രീമിയര്‍ ലീഗില്‍ കളിക്കും. എവറസ്റ്റ് പ്രീമിയര്‍ ലീഗ് മാനേജിങ് ഡയറക്ടര്‍ ആമിര്‍ അക്തര്‍ ആണ് ഡിവില്ലിയേഴ്‌സ് നേപ്പാള്‍ എവറസ്റ്റ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്.

ഈ വര്‍ഷം സെപ്റ്റംബര്‍25 മുതല്‍ ഒക്ടോബര്‍ 9 വരെയാകും നേപ്പാള്‍ ഇ പി എല്‍ നടക്കുക.ക്രിസ് ഗെയ്ല്‍, മുഹമ്മദ് ഷാസാദ്, ഡൈന്‍ സ്മിത്ത്, ഉപുല്‍ തരംഗ, ഹാഷിം ആംല എന്നിവര്‍ ഒക്കെ കഴിഞ്ഞ സീസണ്‍ എവറസ്റ്റ് പ്രീമിയര്‍ ലീഗില്‍ കളിക്കാണ് രംഗത്തുണ്ടായിരുന്നു.

പക്ഷെ കൊറോണ കാരണം സീസണ്‍ ഉപേക്ഷിക്കുകയായിരുന്നു. ഇത്തവണയും വലിയ താരങ്ങളെ നേപ്പാളില്‍ എത്തിക്കാന്‍ ആകും എന്നാണ് ലീഗ് അധികൃതര്‍ വിശ്വസിക്കുന്നത്.