പത്തനംതിട്ട: ഇ.ഡി റിപ്പോര്‍ട്ടില്‍ സ്പീക്കര്‍ക്കെതിരെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല. നിജസ്ഥിതി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. കേന്ദ്രവും സംസ്ഥാനവും കള്ളനും പൊലീസും കളിക്കുകയാണ്.

ഇ.ഡിക്കെതിരായ ജുഡിഷ്യല്‍ അന്വേഷണം ഇതിന്റെ ഭാഗമാണ്. വ്യക്തമായ മൊഴി ഉണ്ടായിട്ടും കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.
കിറ്റ് കൊടുത്ത് വോട്ട് നേടാം എന്നത് വ്യാമോഹം മാത്രമാണ്. എല്‍.ഡി.എഫിന്റെ കള്ളക്കളി ജനം തിരിച്ചറിയും.
ശബരിമല വിഷയത്തില്‍ പിണറായി വിജയന്റെ നിലപാട് വിശ്വാസികളുടെ മുറിവില്‍ മുളക് തേയ്ക്കുന്നതാണ്. സുപ്രീംകോടതിയില്‍ നല്‍കിയ അഫിഡവിറ്റ് പിന്‍വലിക്കുമോ എന്നതിന് മുഖ്യമന്ത്രി മറുപടി നല്‍കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു