ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും ശ​ക്ത​മായതോടെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്ന സൂ​ച​ന ന​ല്‍​കി മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ. ലോ​ക്ക്ഡൗ​ണി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥര്‍ക്ക് ഉദ്ധവ് നിര്‍ദേശം നല്‍കി. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

സം​സ്ഥാ​ന​ത്ത് വ​ര്‍​ധി​ച്ചു​വ​രു​ന്ന കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും ടാ​സ്‌​ക് ഫോ​ഴ്‌​സ് അം​ഗ​ങ്ങ​ളും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. കേ​സു​ക​ള്‍ വ​ര്‍​ധി​ച്ചാ​ല്‍ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ര​ണ​ങ്ങ​ളും വ​ര്‍​ധിക്കുമെന്ന് വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. കേ​സു​ക​ള്‍ കു​ത്ത​നെ വ​ര്‍​ധി​ച്ചാ​ല്‍ ആ​രോ​ഗ്യ​മേ​ഖ​ല പ്ര​തി​സ​ന്ധി​യിലാകുമെന് ഉ​ദ്ദ​വ് യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യെ കൂ​ടാ​തെ ആ​രോ​ഗ്യ​മ​ന്ത്രി രാ​ജേ​ഷ് തോ​പെ, ചീ​ഫ് സെ​ക്ര​ട്ട​റി സി​താ​റാം കു​ന്തെ എ​ന്നി​വ​രും യോഗത്തില്‍ പ​ങ്കെ​ടു​ത്തു.

സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ആ​ളു​ക​ള്‍ കോ​വി​ഡ് മാ​ര്‍​ഗ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചില്ലെങ്കില്‍ ഭ​ര​ണ​കൂ​ടം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി രാ​ജേ​ഷ് തോ​പ്പെ പ​റ​ഞ്ഞു.