തിരുവനന്തപുരം: ആരും മാംസ ഭക്ഷണം കഴിക്കുന്നത്​ ഇഷ്​ടമല്ലെന്ന്​ പറഞ്ഞ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്​ഥാനാര്‍ഥി മെട്രോമാന്‍ ഇ. ശ്രീധരനു പിന്നാലെ ബീഫ്​ വിഷയത്തില്‍ നിലപാട്​ വ്യക്​തമാക്കി കുമ്മനം രാജശേഖരന്‍. കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെടില്ലെന്നാണ്​ നേമത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ പറഞ്ഞത്​. ഇന്ത്യ ടുഡേയുടെ കണ്‍സള്‍ട്ടിങ്​ എഡിറ്റര്‍ രജ്ദീപ് സര്‍ദേശായിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

‘കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടില്ല. ഇവിടെ എല്ലാവര്‍ക്കും അവരുടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ട്’ -കുമ്മനം പറഞ്ഞു.