പുതുപ്പള്ളി മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.ഹരി പ്രചാരണത്തിരക്കിനിടയിലും ചെണ്ട മേളക്കാര്‍ക്കൊപ്പം കൂടിയത് കൗതുകമായി. തിരക്കേറിയ  പ്രചരണത്തിന് ഇടയിൽ
കാരങ്ങാട്ട് ക്ഷേത്രത്തിലെ മീനപൂര മഹോത്സവത്തിൽ പങ്കെടുക്കുന്നവർക്കിടയിൽ വോട്ട് അഭ്യർത്ഥിച്ച് എത്തിയ ഹരിക്ക് മേളക്കാർ കൊട്ടി കേറുന്നതു കണ്ടപ്പോൾ ആവേശം അടക്കാനായില്ല, മേളക്കാരിൽ ഒരാളിൽ നിന്നും ചെണ്ട ഏറ്റു വാങ്ങി എന്‍.ഡി.എ സ്ഥാനാർത്ഥിയുടെ പെരുക്കം.
ഉത്സവത്തിൽ പങ്കെടുക്കുവാൻ എത്തിയവരോട് മണ്ഡലത്തിൻ്റെ വികസനത്തിന് വോട്ട് അഭ്യർത്ഥിച്ച് അടുത്ത സ്വീകരണ സ്ഥലത്തെയ്ക്ക്…