ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി അറുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. ഇതുവരെ 4,63,67,028 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്.11,99,722 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 3,34,78,803 ആയി ഉയര്‍ന്നു.

ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ തൊണ്ണൂറ്റിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2,36,072 പേര്‍ മരിച്ചു. സുഖംപ്രാപിച്ചവരുടെ എണ്ണം അറുപത് ലക്ഷം കടന്നു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം പിന്നിട്ടു. 85 ദിവസത്തിന് ശേഷം ആദ്യമായി രാജ്യത്ത് ആക്ടീവ് കൊവിഡ് കേസുകള്‍ ആറു ലക്ഷത്തിന് താഴെയെത്തി. 5,94,386 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.കഴിഞ്ഞദിവസം 48,648 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 1,21,090 പേര്‍ മരിച്ചു.73,73,375 പേര്‍ രോഗമുക്തി നേടി.

രോഗബാധിതരുടെ എണ്ണത്തില്‍ ഇപ്പോഴും ലോകത്ത് മൂന്നാം സ്ഥാനത്താണ് ബ്രസീല്‍.രാജ്യത്ത് അമ്പത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.1,59,902 പേര്‍ മരിച്ചു. അമ്പത് ലക്ഷത്തോളം പേര്‍ രോഗമുക്തി നേടി.