തിരുവനന്തപുരം: ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പുളിമാത്ത് വില്ലേജില്‍ കൊടുവഴന്നുര്‍ കടമുക്ക് ലതികാ ഭവനില്‍ പ്രമോദ് ( 30 ) ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്. അംഗവൈകല്യമുള്ള ഇയാള്‍ ബസുകളിലും മറ്റും ഭിക്ഷ യാചിച്ചു പണം സ്വരൂപിച്ച്‌ ജീവിച്ചിക്കുന്നയാളാണ്.

കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി ഉച്ചക്ക് മടത്തറ നിന്നും പാലോട്ടേക്ക് വന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്ത സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് പൈസ കൊടുക്കാന്‍ ശ്രമിക്കുകയും, സീറ്റില്‍ അടുത്ത് പിടിച്ചിരുത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം കുട്ടിയോട് അപമര്യാദയോട് പെരുമാറുകയുമായിരുന്നു ഉണ്ടായത്.

വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയുണ്ടായി. തുടര്‍ന്ന് ഇവര്‍സ്കൂളിലും സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. കുളത്തൂപ്പുഴ ഭാഗത്ത് നിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ റിമാന്‍ഡ് ചെയ്തു.