തൃശൂര്‍: ​ഗുരുവായൂരിലെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വ്യക്തി ഹത്യ നടത്തുന്നതായി മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സൈബര്‍ ഡൊമിനും ഇലക്ഷന്‍ കമ്മീഷനും പരാതി നല്‍കി. ഗുരുവായൂര്‍ സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ സുമേഷും എല്‍ഡിഎഫ് പ്രവര്‍ത്തകരും വ്യക്തിഹത്യ നടത്തുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. മരിച്ചുപോയ അമ്മയെയെയും അവഹേളിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ഗുരുവായൂരില്‍ എന്‍ഡിഎ സ്ഥാനാര്ഥിയായിരുന്ന നിവേദിതയുടെ പത്രിക തള്ളിയിരുന്നു.