കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,548 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 225,980 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.03 ശതമാനമായി വര്‍ധിച്ചു. 9,656 ടെസ്റ്റുകളാണ് ഇന്ന് നടത്തിയത്‌. വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന 12 പേര്‍ മരണമടഞ്ഞതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1,270 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.94 ശതമാനമാണ് . 1,253 പേരാണ് ഇന്ന് കോവിഡ് മുക്തരായത്‌ . ഇതോടെ രാജ്യത്ത് ആകെ 210,024 കോവിഡ് മുക്തിനേടി. 14,686 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തില്‍ 242 പേര്‍ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.