തിരുവനന്തപുരം: സര്‍ക്കാര്‍ കുടിശ്ശിക അടക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലെ ഫോണ്‍ വിച്ഛേദിച്ചു.

ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലെ ടെലിഫോണാണ് വിച്ഛേദിച്ചത്. ബി.എസ്.എന്‍.എല്‍ കണക്ഷനായിരുന്നു. 4053 രൂപയായിരുന്നു ബി.എസ്.എന്‍.എല്‍ ബില്‍. കണക്ഷന്‍ വിച്ഛേദിച്ചതോടെ വസതിയില്‍ ഇന്‍റര്‍നെറ്റും ലഭ്യമല്ലാതായി.

പൊതുഭരണവകുപ്പാണ് ബില്ലടക്കേണ്ടത്.