സ്വകാര്യ ബസും ഗുഡ്സ് ലോറിയും കൂട്ടിയിടിച്ചു തീ പിടിച്ചു ലോറി ഡ്രൈവര്‍ വെന്തു മരിച്ചു.മംഗളൂരു – ബെംഗളൂരു ദേശീയ പാതയില്‍ നെല്യാടിക്ക് സമീപം മണ്ണഗുണ്ടിയില്‍ കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് അപകടം.അപകടത്തില്‍ ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ മൈസൂരു സ്വദേശി സന്തോഷ് (27) പൊള്ളലേറ്റ് മരിക്കുകയായിരുന്നു.

കുന്താപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും ബെംഗളൂരുവില്‍നിന്ന് മംഗളൂരുവിലേക്കു വരികയായിരുന്ന ചരക്ക് ലോറിയും തമ്മിലാണ് ഇടിച്ചത്. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ രക്ഷപ്പെട്ടു. ചില യാത്രക്കാര്‍ക്ക് നിസ്സാര പരുക്കേറ്റു എന്ന് പൊലീസ് അറിയിച്ചു.