യു.എസില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 83,000ലേറെപ്പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് വിവരം.രാജ്യത്ത് ഇതുവരെ 9,399,268 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 236,057 പേര് മരണത്തിനു കീഴടങ്ങി. 24 മണിക്കൂറിനിടെ 900 പേരാണ് മരണമടഞ്ഞത്.
രാജ്യത്ത് 6,057,345 പേരാണ് ഇതുവരെ രോഗമുക്തി നേടി. 3,105,866 പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.നിലവില്‍ 144,101,294 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് പരിശോധന നടത്തിയിട്ടുള്ളത്.