കോട്ടയം: എംജി യൂണിവേഴ്‌സിറ്റി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. ഏപ്രില്‍ 5,6,7 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

നാലാം സെമസ്റ്റര്‍ എം.എഡ് ( 2 വര്‍ഷ കോഴ്‌സ് – 2018 അഡ്മിഷന്‍ റഗുലര്‍/ 2017, 2016 അഡ്മിഷന്‍സ് സപ്ലിമെന്ററി & 2015 അഡ്മിഷന്‍ മേഴ്സി ചാന്‍സ് ), ഒക്ടോബര്‍ 2020 പരീക്ഷയുടെ 26.03.2021 ന് നടത്താനിരുന്ന ഓണ്‍ലൈന്‍ വൈവ വോസി പരീക്ഷ 08.04.2021 തീയതിയിലേക്ക് മാറ്റിവെച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.