വാര്‍സോ: 2022 അവസാനത്തോടെ ലോകം പൂര്‍ണമായും സാധാരണ നിലയിലേക്ക് മടങ്ങണമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. കോവിഡ് വാക്‌സിനുകള്‍ക്ക് നന്ദി പറയണമെന്നും ബില്‍ഗേറ്റസ് പ്രതികരിച്ചു .ഒരു പോളിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് .

“ഇത് അവിശ്വസനീയമായ ഒരു ദുരന്തമാണ്. പ്രതിരോധ വാക്‌സിനുകള്‍ ഉണ്ട് എന്നത് മാത്രമാണ് നല്ല വാര്‍ത്ത- “ബില്‍ഗേറ്റ്‌സ് പറഞ്ഞു.

2014 ല്‍ മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജി വെച്ച ബില്‍ഗേറ്റ്‌സ് തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1.75 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിരുന്നു .