അങ്കാറ: പടിഞ്ഞാറന്‍ തുര്‍ക്കിയിലുണ്ടായ ശക്തമായ ഭൂകന്പത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി. സംഭവത്തില്‍ പരിക്കേറ്റവരുടെ എണ്ണം 800 കടന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 100ലധികം പേരെ രക്ഷപ്പെടുത്തി.
നിരവധിപ്പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച പടിഞ്ഞാറന്‍ പ്രവിശ്യയായ ഇസ്മിറിലാണ് റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായത്. ഗ്രീക്ക് ദ്വീപായ സമോസിലെ തുറമുഖത്ത് ചെറിയ സുനാമി ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗ്രീസിന്റെയും തുര്‍ക്കിയുടേയും ഈജിയന്‍ തീരമാണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം.