ഐസിസിയുടെ പുതിയ ഏകദിന റാങ്കിങ്ങില്‍ ബാറ്റിങ്ങില്‍ ആദ്യ അഞ്ച് സ്ഥാനത്ത് രണ്ട് ഇന്ത്യക്കാര്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തന്നെയാണ് ഒന്നാമത്. 868 ആണ് കോഹ്ലിയുടെ റേറ്റിങ്. പാകിസ്ഥാന്‍ താരം ബാബര്‍ അസമാണ് രണ്ടാമത്. 837 ആണ് അസമിന്റെ റേറ്റിങ്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മയാണ് ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ട രണ്ടാമത്തെയാള്‍. 836 റേറ്റിങ്ങുളള രോഹിത് നിലവില്‍ മൂന്നാം സ്ഥാനത്താണ്. ന്യൂസിലന്‍ഡ് താരമായ റോസ് ടെയ്‌ലര്‍, ഓസീസ് താരം ആരോണ്‍ ഫിഞ്ച് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

ഇംഗ്ലണ്ടിനെതിരായ ട്വന്റി പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഡക്കായ വിരാട് കോഹ്ലി പിന്നീടുളള മൂന്ന് കളിയിലും അര്‍ദ്ധസെഞ്ചുറി നേടി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. 73*, 77*, 80* എന്നിങ്ങനെ ആയിരുന്നു സ്കോര്‍. കൂടാതെ ഇന്നലെ നടന്ന ആദ്യ ഏകദിനത്തിലും കോഹ്ലി അര്‍ധസെഞ്ചുറി (56 റണ്‍സ്) നേടിയിരുന്നു. ഈ പ്രകടനങ്ങളാണ് കോഹ്ലിയുടെ റാങ്കിങ്ങില്‍ തുണയായത്.