കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലും അസമിലും ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. ബംഗാളില്‍ 30ഉം അസമില്‍ 47ഉം മണ്ഡലങ്ങളിലാണ് ശനിയാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാബാളാണ് ആദ്യഘട്ടത്തില്‍ ജനവധി തേടുന്നവരില്‍ പ്രമുഖന്‍. പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് ബംഗാളില്‍ പ്രധാനമന്ത്രി അടക്കമുള്ള കേന്ദ്ര നേതാക്കള്‍ ക്യാമ്ബ് ചെയ്താണ് ബി ജെ പിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. എന്നാല്‍ ശക്തമായ സംഘടനാ സംവിധാനം ഉപോയിഗിച്ച്‌ ബി ജെ പിയെ പ്രതിരോധിക്കാന്‍ മമതക്ക് കഴിയുന്നു. അടുത്തിടെ പുറത്തുവന്ന സര്‍വേകളും മമതക്കും തൃണമൂലിനും ആത്മവിശ്വാസമേറ്റുന്നു.

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന കാന്തയില്‍ തൃണമൂലിനെതിരെ ആഞ്ഞടിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചത്. ആക്രമ രാഷ്ട്രീയത്തില്‍ ബംഗാളിനെ രക്ഷിക്കുന്നതാകം ഇത്തവണത്തെ തിരഞ്ഞെടുപ്പെന്ന് മോദി ആവശ്യപ്പെട്ടു.
അതിനിടെ ഭയമില്ലാതെ വോട്ടര്‍മാര്‍ പുറത്തേക്ക് വരണമെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ആവശ്യപ്പെട്ടത് രാഷ്ട്രീയ വിവാദമായി മാറുകയാണ്. ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ഒരുപക്ഷം പിടിക്കുന്നു എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. അക്രമങ്ങള്‍ അരങ്ങേറിയ ഝാര്‍ഗ്രാമിലും ബര്‍ദമാനിലും കൂടുതല്‍ കേന്ദ്ര സേനയെ നിയോഗിച്ചിട്ടുണ്ട്