കൊച്ചി: എവിഎ ഗ്രൂപ്പിന്റെ പ്രമുഖ ബ്രാന്‍ഡായ മെഡിമിക്സ് ഹാന്‍ഡ് സാനിറ്റൈസറുകളുടെ പുതിയ ശ്രേണി അവതരിപ്പിക്കുന്നു. മെഡിമിക്സ് ഹാന്‍ഡ് സാനിറ്റൈസര്‍ ജെല്ലിലൂടെ വര്‍ഷങ്ങളായുള്ള മെഡിമിക്സിന്റെ മികവ് നൂതനമായ ഹാന്‍ഡ് സാനിറ്റൈസറിന്റെ രൂപത്തിലെത്തുകയാണ്.ഹാന്‍ഡ് വാഷുകളെ പോലെ സാധാരണ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗ ശേഷം പലപ്പോഴും കഴുകി കളയാറില്ല. അതിലെ കെമിക്കലുകള്‍ ചര്‍മത്തിന് ദേഷമാകുന്നു.

സ്വാഭാവിക സാനിറ്റൈസറുകളാണ് ഇതിന് പരിഹാരം.മെഡിമിക്സ് ഹാന്‍ഡ് സാനിറ്റൈസറില്‍ 100 ശതമാനം സ്വാഭാവിക സുഗന്ധദ്രവ്യങ്ങളും മോയിസ്ച്ചറൈസറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. കൃത്രിമമായ നിറങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല. സ്വാഭാവിക ചേരുവകളായ അലോവേര, തുളസി, ഗ്ലിസറിന്‍ തുടങ്ങിയവയാണ് ഉപയോഗിച്ചിരിക്കുന്നത്. ബാക്റ്റീരിയയെ 99.9 ശതമാനം ചെറുക്കുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്.

സാനിറ്റൈസറുകള്‍ 50 മില്ലി, 250 മില്ലി ബോട്ടിലുകളില്‍ യഥാക്രമം 25 രൂപ, 125 രൂപ എന്നിങ്ങനെ ലഭിക്കുന്നു. എല്ലാ പ്രമുഖ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും മെഡിമിക്സ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ലഭിക്കും.