ന്യൂഡെല്‍ഹി:കണ്ണുകെട്ടി അതിവേഗത്തില്‍ റോളര്‍ സ്കേറ്റില്‍ അഭ്യാസപ്രകടനം നടത്തി ഗിന്നസ് റെക്കോര്‍ഡ് നേടിയെടുത്ത് പെണ്‍കുട്ടി. ഒജാല്‍ സുനില്‍ നല്ലവാടി എന്ന പെണ്‍കുട്ടിയാണ് റോളര്‍ സ്കേറ്റിങ്ങില്‍ റെക്കോര്‍ഡ് നേടിയത്. 400 മീറ്റര്‍ കണ്ണുകെട്ടി വേഗത്തില്‍ സ്കേറ്റ് ചെയ്ത പെണ്‍കുട്ടി എന്ന റെക്കോഡാണ് ഒജാലിനെ തേടിയെത്തിയത്.
ഗിന്നസ് വേള്‍ഡ് റെക്കോഡ്സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഒജാലിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 51.25 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് കണ്ണുമൂടികെട്ടിയ ഒജാല്‍ റോളര്‍ സ്കേറ്റില്‍ ഓടിയെത്തി റെക്കോഡ് നേടിയെടുത്തത്. നിരവധി പേരാണ് ഒജാലിനെ അഭിനന്ദിച്ച് മുന്നോട്ട് വന്നത്.