തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ല്‍ എ​ട്ടി​ന്​ ആ​രം​ഭി​ക്കു​ന്ന എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ എ​ഴു​താ​ന്‍ കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ല​പ്പു​റം ജി​ല്ല​യി​ലും കു​റ​വ്​ ഇ​ടു​ക്കി​യി​ലും.

മ​ല​പ്പു​റ​ത്ത്​ 76,037 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്​ ഇ​ത്ത​വ​ണ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. ഇ​ടു​ക്കി​യി​ല്‍ 11,295 പേ​ര്‍. ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ഭ്യാ​സ ജി​ല്ല​യും മ​ല​പ്പു​റം ത​ന്നെ; 26,520 പേ​ര്‍. കു​റ​വ്​ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ഭ്യാ​സ ജി​ല്ല കു​ട്ട​നാ​ടാ​ണ്​; 2,050 വി​ദ്യാ​ര്‍​ഥി​ക​ള്‍.

കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തു​ന്ന സ്​​കൂ​ള്‍ ഇ​ത്ത​വ​ണ​യും മ​ല​പ്പു​റം എ​ട​രി​ക്കോ​ട്​ പി.​കെ.​എം.​എം.​എ​ച്ച്‌.​എ​സ്.​എ​സ്​ ത​ന്നെ​യാ​ണ്. 2076 പേ​ര്‍. ഒ​റ്റ വി​ദ്യാ​ര്‍​ഥി മാ​ത്രം പ​രീ​ക്ഷ​യെ​ഴു​തു​ന്ന തി​രു​വ​ല്ല നി​ര​ണം വെ​സ്​​റ്റ്​ കി​ഴ​ക്കും​ഭാ​ഗം സെന്‍റ്​ തോ​മ​സ് എ​ച്ച്‌.​എ​സി​ലും ഇ​രി​ങ്ങാ​ല​ക്കു​ട സം​ഘ​മേ​ശ്വ​ര എ​ന്‍.​എ​സ്.​എ​സ്​ ഇ.​എം.​എ​ച്ച്‌.​എ​സ്​​ എ​ന്നി​വ​യാ​ണ്​ ഏ​റ്റ​വും കു​റ​വ്​ കു​ട്ടി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്.

ഇ​ത്ത​വ​ണ​ മൊ​ത്തം പ​രീ​ക്ഷ​​യെ​ഴു​തു​ന്ന 4,22,226 പേ​രി​ല്‍ 4,21,977 പേ​ര്‍ സ്​​കൂ​ള്‍ ഗോ​യി​ങ്​ വി​ഭാ​ഗ​ത്തി​ലാ​ണ്. 2,15,660 പേ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളും 2,06,566 പേ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്.

സ​ര്‍​ക്കാ​ര്‍ സ്​​കൂ​ളു​ക​ളി​ല്‍ 1,38,890 (70914 ആ​ണ്‍, 67976 പെ​ണ്‍) പേ​രും എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ല്‍ 2,53,738 പേ​രും (129471 ആ​ണ്‍, 124267പെ​ണ്‍) അ​ണ്‍​എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ല്‍ 29,598 പേ​രും (15275 ആ​ണ്‍, 14323 പെ​ണ്‍) പ​രീ​ക്ഷ​യെ​ഴു​തും. ഗ​ള്‍​ഫി​ല്‍ ഒ​മ്ബ​ത്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 573ഉം ​ല​ക്ഷ​ദ്വീ​പി​ല്‍ ഒ​മ്ബ​ത്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 627പേ​രും പ​രീ​ക്ഷ​യെ​ഴു​തും. മൊ​ത്തം 2947 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ പ​രീ​ക്ഷ.