മൂന്നു കഥകളെ ആസ്പദമാക്കി ദൃശ്യവത്കരിക്കുന്ന മൂന്ന് ഹ്രസ്വചിത്രങ്ങളായ ആണും പെണ്ണും പ്രദര്‍ശനത്തിനൊരുങ്ങുന്നു. ആഷിഖ് അബു, വേണു, ജയ് കെ എന്നിവരാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. പാര്‍വതി തിരുവോത്ത്, ആസിഫ് അലി, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയും വേണു തന്നെയാണ് നിര്‍വഹിക്കുന്നത്. ഉണ്ണി ആറിന്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, ദര്‍ശന, നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ് എന്നിവരാണ് മുഖ്യ വേഷത്തിലെത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്ബലവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോജു ജോര്‍ജ്ജിനെയും സംയുക്ത മേനോനെയും ഇന്ദ്രജിത്തിനെയും കേന്ദ്രകഥാപാത്രമാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവര്‍ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. സൈജു ശ്രീധരന്‍, ബീന പോള്‍, ഭവന്‍ ശ്രീകുമാര്‍ എന്നിവര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.