കടല്‍ക്കാക്കയുടെ ഇനത്തില്‍പ്പെടുന്ന ഒരു പക്ഷിയാണ് മോഷ്ടാവ്. കടയില്‍ കയറി ചിപ്‌സ് പായ്ക്കറ്റും മോഷ്ടിച്ചാണ് പക്ഷി തന്ത്രപരമായി കടന്നത്. സ്‌കോട്ട്‌ലാന്‍ഡിലെ അബെര്‍ഡീനില്‍ നിന്നുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഒരുമിനിറ്റോളമുള്ള വീഡിയോയില്‍ പക്ഷി വളരെ തന്ത്രപരമായി കടയ്ക്കുള്ളില്‍ കയറുന്നതും ചിപ്‌സ് പായ്ക്കറ്റ് എടുക്കുന്നതും പുറത്തേയ്ക്ക് ഇറങ്ങുന്നതും കാണാന്‍ സാധിക്കും. ഒരാള്‍ കടയില്‍ കയറിയതിന് തൊട്ടു പിന്നാലെ ഓട്ടോമാറ്റിക്കായി തുറക്കുന്ന വാതിലിലൂടെയാണ് പക്ഷി കടയ്ക്കുള്ളിലേക്ക് കയറിയത്. ശേഷം ഒരു പാക്കറ്റ് ചിപ്‌സുമെടുത്ത് പക്ഷി പുറത്തേയ്ക്ക് ഇറങ്ങുന്നതും കാണാം. നടപ്പാതയില്‍ വച്ച്‌ പക്ഷികളെല്ലാവരും കൂടിച്ചേര്‍ന്ന് കൊത്തിപ്പൊട്ടിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.
വളരെ ചുരുങ്ങിയ സമയംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്ക്ക് നിരവധി രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്.