തിരുവനന്തപുരം :എന്‍ ഡി എ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും .ക്ഷേമ പെന്‍ഷനുകള്‍ 3500 രൂപ ആകുമെന്ന് വാഗ്ദാനമുണ്ട് .ഇന്ന് 3 മണിക്ക് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ തിരുവനന്തപുരത്ത് പ്രകടന പത്രിക പുറത്തിറക്കും .ശബരിമല ,ലവ് ജിഹാദ് എന്നിവയിലെ നിയമനിര്‍മാണമാണ് പ്രധാന വാഗ്ദാനം .

ശബരിമലയില്‍ ഭരണസമിതിക്ക് രൂപം നല്‍കും .എല്ലാവര്ക്കും വീട് ,വൈദ്യുതി ,കുടിവെള്ളം ലഭ്യമാകും .ബി പി എല്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രതിവര്‍ഷം ആറു പാചക വാതക സിലിണ്ടര്‍ സൗജന്യമായി നല്‍കും .ആയുഷ്മാന്‍ ഭാരത് പദ്ധതി വ്യാപകമായി നടപ്പാക്കും .