വി.എം. ക്രിയേഷന്‍സിന്റെ ബാനറില്‍ സുരേഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ബ്ലൂ വെയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തില്‍. ചിത്രീകരണം കോയമ്ബത്തൂരിലാണ് പുരോഗമിക്കുന്നത്.

രാഹുല്‍ മാധവ്, നാസര്‍, തലൈ വാസല്‍ വിജയ്, അമീര്‍, ശിവാജി ഗുരുവായൂര്‍, സുധീര്‍ കരമന, സീമ ജി. നായര്‍, ചാലി പാലാ തുടങ്ങി തമിഴ് മലയാള രംഗത്തെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു.

വിജയകുമാര്‍ പിലാക്കാട് ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. ചിത്രത്തിന് കഥ എഴുതുന്നത് യു. അബൂബക്കറാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് അഫ്‌സല്‍ യൂസഫ് സംഗീതം പകരുന്നു. എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്, സംഭാഷണം- ഗോപകുമാര്‍ നീലങ്ങാട്ട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- മധു വാര്യര്‍ ഒറ്റപ്പാലം, ലൈന്‍ പ്രൊഡ്യൂസര്‍- ഷൈജു ജോസഫ്, വസ്ത്രാലങ്കാരം ഇന്ദ്രന്‍സ് ജയന്‍, കല- അനീഷ് കൊല്ലം, മേക്കപ്പ്- പട്ടണം ഷാ, കൊറിയോഗ്രാഫര്‍- രേവതി മാസ്റ്റര്‍, ഫൈറ്റ് വിക്രംപ്രഭു, സ്റ്റില്‍സ്- അനില്‍ വന്ദന. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉല്‍പല്‍ വി. നായനാര്‍ നിര്‍വ്വഹിക്കുന്നു.

എറണാകുളം, മൂന്നാര്‍ , വാഗമണ്‍ , തൊടുപുഴ എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകള്‍. മലയാള സിനിമയില്‍ ഇതുവരെ കാണാത്ത കഥ പറച്ചില്‍ രീതിയിലൂടെ അവതരിപ്പിക്കുന്ന ഈ ബിഗ് ബജറ്റ് ത്രില്ലര്‍ ചിത്രം ജൂണില്‍ പ്രദര്‍ശനത്തിനെത്തും. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.