ജിദ്ദ: കോവിഡ്​ വാക്സിനുമായി ബന്ധപ്പെട്ട് സൗദി അറേബ്യയില്‍ മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന്​ ആരോഗ്യ മന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദുല്‍ അലി വ്യക്തമാക്കി .കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിക്കുന്നതിനിടയിലാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത് .

“ഉംറ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ വേഗത്തില്‍ വാക്സിനെടുക്കണമെന്ന്​ ഉപദേശിക്കുന്നു. രാജ്യത്ത്​ സ്ഥിരീകരിച്ചതും ഗുരുതരവുമായ കോവിഡ്​ കേസുകള്‍ റജിസ്​റ്റര്‍ ചെയ്യുന്നതിലെ ഏറ്റക്കുറച്ചിലുകള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്​.

മുന്‍കരുതല്‍ നടപടികളോടുള്ള പ്രതിബന്ധത പോസിറ്റീവ്​ കേസുകളുണ്ടാകുന്നത്​ നിയന്ത്രിക്കാന്‍ സഹായിക്കും. ചില രാജ്യങ്ങളില്‍ പുതി​യ കോവിഡ്​ കേസുകളും കാണാന്‍ തുടങ്ങിയിട്ടുണ്ട്​. അവയെ മൂന്നാം തരംഗങ്ങള്‍ എന്നാണ്​ വിളിക്കുന്നത്​. ഭൂരിഭാഗം കേസുകളും ഔദ്യോഗിക വകുപ്പുകളോ, ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്​ധരോ കണ്ടെത്തിയതാണ്​. അതിനാല്‍ പകര്‍ച്ചവ്യാധിക്കെതിരെയുള്ള മുന്‍കരുതല്‍ പാലിക്കുന്നതിലുള്ള ​ജാഗ്രത നാം തുടരണം .” ഡോ. മുഹമ്മദ്​ അബ്​ദുല്‍ അലി ​ പറഞ്ഞു.

രാജ്യത്ത് തുടരുന്ന കേവിഡ്​ ഡോസുകളുടെ എണ്ണം 30,26,355 എത്തിയിട്ടുണ്ട്​. വാക്​സിനെടുത്ത ശേഷം ഗര്‍ഭംധരിക്കല്‍ നീട്ടിവയ്​ക്കേണ്ട ആവശ്യമില്ല. ഗര്‍ഭധാരണയെയും രക്തദാനത്തെയെന്നും അതു ബാധിക്കുന്നില്ല. രക്തം കട്ടയാകുന്നതും വാക്​സിനുകളും തമ്മില്‍ ബന്ധമില്ല. അതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം തെറ്റാണെന്നും കൃത്യമല്ലെന്നും ​ബന്ധപ്പെട്ട ശാസ്​ത്ര വകുപ്പുകള്‍ തെളിയിച്ചിട്ടുണ്ട്​. മുലയൂട്ടുന്ന സ്​ത്രീകള്‍ക്കും വാക്​സിനെടുക്കാം. മുലയൂട്ടുന്ന സ്​ത്രീയെയോ അല്ലെങ്കില്‍ ശിശുവിനെയോ വാക്​സിന്‍ ബാധിക്കില്ല. മറ്റ്​ ​പ്രായക്കാര്‍ക്ക്​ പുറമെ ഗള്‍ഭിണികള്‍ക്ക്​ വാക്​സിന്‍ നല്‍കുന്നതിനെക്കുറിച്ച്‌​ ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.